സെ​ർ​ജി​യോ റാ​മോ​സ് രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​നോ​ട് വി​ട​പ​റ​ഞ്ഞു

07:35 AM Feb 24, 2023 | Deepika.com
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ഡി​ഫ​ൻ​ഡ​ർ സെ​ർ​ജി​യോ റാ​മോ​സ് രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​ടെ താ​ര​മാ​യ മു​പ്പ​ത്തി​യാ​റു​കാ​ര​ൻ റാ​മോ​സ് ക്ല​ബ് ഫു​ട്ബോ​ളി​ൽ തു​ട​ർ​ന്നും ക​ളി​ക്കും.

18 വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ക​രി​യ​റി​നാ​ണ് സ്പാ​നി​ഷ് സെ​ന്‍​ട്ര​ല്‍ ഡി​ഫ​ന്‍​ഡ​ര്‍ വി​രാ​മ​മി​ടു​ന്ന​ത്. 2005ൽ ​സ്പെ​യി​നാ​യി രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ അ​ര​ങ്ങേ​റി​യ റാ​മോ​സ് 180 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു. 2010-ല്‍ ​ലോ​ക​ക​പ്പ് നേ​ടി​യ സ്പാ​നി​ഷ് ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു റാ​മോ​സ്.

ലോ​ക​ക​പ്പി​ന് പു​റ​മേ 2008-ലും 2012-​ലും ര​ണ്ടു​ത​വ​ണ യൂ​റോ ക​പ്പ് നേ​ടി​യ ടീ​മി​ലും റാ​മോ​സ് അം​ഗ​മാ​യി​രു​ന്നു. മു​ന്‍ പ​രി​ശീ​ല​ക​ന്‍ ലൂ​യി​സ് എ​ന്‍റി​ക്വെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​തി​രു​ന്ന റാ​മോ​സ് 2021 മു​ത​ല്‍ ദേ​ശീ​യ ടീ​മി​നാ​യി ക​ളി​ച്ചി​രു​ന്നി​ല്ല.