ഹ​രി​യാ​ന ബ​ജ​റ്റ്: പ​ശു​സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ തു​ക​യി​ൽ പ​ത്തി​ര​ട്ടി വ​ർ​ധ​ന

02:53 AM Feb 24, 2023 | Deepika.com
ഛത്തീ​സ്ഗ​ഡ്: ഹ​രി​യാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ശു​സം​ര​ക്ഷ​ണ പ​ദ്ധ​തി​യാ​യ ഗോ ​സേ​വാ ആ​യോ​ഗി​ന് ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​തി​നേ​ക്കാ​ൾ പ​ത്തി​ര​ട്ടി വ​ർ​ധ​ന. സം​സ്ഥാ​ന​ത്തെ കാ​ലി​ത്തൊ​ഴു​ത്തു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും സു​ര​ക്ഷ​യ്ക്കും 400 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​താ​യി മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ ബ​ജ​റ്റ് അ​വ​ത​ര​ണ​വേ​ള​യി​ൽ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ഗോ​മാ​താ​വി​നെ സം​ര​ക്ഷി​ക്കാ​നാ​ണ് ബ​ജ​റ്റി​ൽ കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി​യ​തെ​ന്ന് മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ പ​റ​ഞ്ഞു. ഗോ​ശാ​ല​ക​ൾ​ക്കാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ സ്ഥ​ലം അ​നു​വ​ദി​ക്കും. ഗോ​ശാ​ല​ക​ളെ ബ​ന്ധ​പ്പെ​ടു​ത്തി ഗോ​ബ​ർ ധ​ൻ എ​ന്ന പ​ദ്ധ​തി​വ​ഴി ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റു​ക​ൾ നി​ർ​മി​ക്കു​മെ​ന്നും മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ പ​റ​ഞ്ഞു.

ഹ​രി​യാ​ന ഗോ ​സേ​വാ ആ​യോ​ഗി​ൽ 632 ഗോ​ശാ​ല​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ആ​കെ 4.60 ല​ക്ഷം പ​ശു​ക്ക​ളാ​ണ് ഈ ​ഗോ​ശാ​ല​ക​ളി​ലു​ള്ള​ത്.