കേരളത്തിൽ ഇടതുപക്ഷ സർക്കാരേ ഉള്ളൂ, ഇടതുപക്ഷമില്ല: ഷിബു ബേബി ജോൺ

02:29 PM Feb 23, 2023 | Deepika.com
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരേ വിമർശനവുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.

തട്ടിപ്പിന് കാരണം ഭരണപക്ഷത്തിന്‍റെ പിടിപ്പുകേടാണെന്ന് വിമർശിച്ച ഷിബു കേരളത്തിൽ ഇടതുപക്ഷ സർക്കാരേ ഉള്ളൂ, ഇടതുപക്ഷമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.