മോ​ദി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ല്‍

04:44 PM Feb 23, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ​രി​ഹ​സി​ച്ച​തി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​വ് പ​വ​ന്‍ ഖേ​ര​യെ അസം പോ​ലീ​സ് ക​സ്റ്റ​ഡി​ലെ​ടു​ത്തു. കോ​ണ്‍​ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന് പോ​കാ​ന്‍ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​റ​സ്റ്റ്.

റാ​യ്പൂ​രി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ പ​വ​ന്‍ ഖേ​ര​യെ ചെ​ക് ഇ​ന്‍ ചെ​യ്ത​തി​നു ശേ​ഷം അ​ധി​കൃ​ത​ര്‍ വി​മാ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​സം പോ​ലീ​സ് എ​ത്തി ഇ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഇ​തി​നെ​തി​രെ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ​യി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ഹ​സി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പ​വ​ന്‍ ഖേ​ര​യ്‌​ക്കെ​തി​രേ അ​സം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ ന​രേ​ന്ദ്ര ഗൗ​തം ദാ​സ് മോ​ദി എ​ന്നു വി​ശേ​ഷി​പ്പി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ ഖേ​ര​യ്‌​ക്കെ​തി​രെ യു​പി​യി​ലും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.