യു​വ​ജ​ന​ ക​മ്മീ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം കൊ​ടു​ക്കാ​ന്‍ പ​ണ​മി​ല്ല; ധ​ന​വ​കു​പ്പി​ന് ചി​ന്ത ജെ​റോ​മി​ന്‍റെ ക​ത്ത്

10:19 AM Feb 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും കൊ​ടു​ക്കാ​ന്‍ പ​ണ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്ത ജെ​റോം ധ​ന​കാ​ര്യ​വ​കു​പ്പി​ന് ക​ത്ത​യ​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് 26 ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. 18 ല​ക്ഷം രൂ​പ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു.

ചി​ന്ത​യു​ടെ ശ​മ്പ​ള കു​ടി​ശി​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള തു​ക​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ 76.06 ല​ക്ഷം രൂ​പ​യാ​ണ് യു​വ​ജ​ന​ക​മ്മീ​ഷ​ന് അ​നു​വ​ദി​ച്ച​ത്. ഇ​ത് തി​ക​യാ​തെ വ​ന്ന​തി​നാ​ല്‍ ഡി​സം​ബ​റി​ല്‍ ഒ​ന്‍​പ​ത് ല​ക്ഷം വീ​ണ്ടും അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നെ​ല്ലാം പു​റ​മേ​യാ​ണ് 18 ല​ക്ഷം അ​നു​വ​ദി​ച്ച​ത്.

2022-23 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തേ​യ്ക്കു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഇ​തു​വ​രെ 1.03 കോ​ടി രൂ​പ​യി​ല​ധി​കം തു​ക​യാ​ണ് തു​ക​യാ​ണ് യു​വ​ജ​ന​ക​മ്മീ​ഷ​ന് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ല്‍ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ബി​ല്ലു​ക​ള്‍ ട്ര​ഷ​റി​വ​ഴി മാ​റു​ന്ന​തി​ന് ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ അ​നു​മ​തി തേ​ട​ണ​മെ​ന്ന് സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​ന്ത ധ​ന​വ​കു​പ്പി​ന് ക​ത്ത​യ​ച്ച​ത്.