മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യ്ക്ക് ഡി​സി​പി ത​സ്തി​ക​യു​മാ​യി സ​ർ​ക്കാ​ർ

11:47 PM Feb 22, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി സം​സ്ഥാ​ന ത​ല​ത്തി​ൽ എ​സ്പി റാ​ങ്കി​ലു​ള്ള ഡി​സി​പി ത​സ്തി​ക സൃ​ഷ്ടി​ച്ച് സ​ർ​ക്കാ​ർ. ജി. ​ജ​യ​ദേ​വ് ഐ​പി​എ​സിനെ വി​വി​ഐ​പി സു​ര​ക്ഷ​യു​ടെ കേ​ര​ളം മു​ഴു​വ​ൻ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​യി നി​യമിച്ചു.

സം​സ്ഥാ​നം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ട​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി പു​തി​യ ത​സ്തി​ക സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ച​ത്.

നി​കു​തി വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മ​ട​ക്കം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പുതിയ നിയമനം.