യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി

10:49 PM Feb 22, 2023 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: 2024-ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി​യാ​യ വി​വേ​ക് രാ​മ​സ്വാ​മി.

പാ​ല​ക്കാ​ട്ടു​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ രാ​മ​സ്വാ​മി. റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍​ഷ്യ​ൽ പ്രൈ​മ​റി​യി​ൽ മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ രാ​മ​സ്വാ​മി, യു​എ​സി​ൽ സം​രം​ഭ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​ണ്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ൽ​നി​ന്ന് ഇ​തു​വ​രെ മൂ​ന്ന് പേ​രാ​ണു സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ നി​ക്കി ഹേ​ലി എ​ന്നി​വ​രാ​ണ് മ​റ്റു ര​ണ്ടു പേ​ർ. ഈ ​മാ​സം ആ​ദ്യ​മാ​ണ് നി​ക്കി ഹേ​ലി സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.