സ്വ​ർ​ണ​ക്ക​ട​ത്ത് ത​ർ​ക്കം; യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ പ്ര​തി പി​ടി​യി​ൽ

05:34 PM Feb 22, 2023 | Deepika.com
ക​ണ്ണൂ​ർ: താ​മ​ര​ശേ​രി​യി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വ​വ്യ​വ​സാ​യി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ലെ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. അ​ലി ഉ​ബൈ​റാ​ൻ എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

താ​മ​ര​ശേ​രി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത് ഉ​ബൈ​റാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ഷ്റ​ഫി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​നും ഉ​ബൈ​റാ​നും ചേ​ർ​ന്ന് ന​ട​ത്തി​യി​രു​ന്ന അ​ന​ധി​കൃ​ത സ്വ​ർ​ണ​ക്ക​ട​ത്ത് വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​ക​ലി​ലേ​ക്ക് ന​യി​ച്ച​ത്.

കേ​സി​ൽ പ്ര​തി​ക​ളാ​യ ഷ​ബീ​ബ് റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് നാ​സ് എ​ന്നി​വ​രെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.