കണ്ണൂരിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

12:47 PM Feb 22, 2023 | Deepika.com
കണ്ണൂർ: വളപട്ടണത്ത് ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. അരോളി സ്വദേശി പ്രസാദ് ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ വളപട്ടണം പാലത്തിന് സമീപമാണ് അപകടം നടന്നത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.