എയർഇന്ത്യ വിമാനം സ്റ്റോക്ഹോമിൽ അടിയന്തരമായി നിലത്തിറക്കി

12:47 PM Feb 22, 2023 | Deepika.com
സ്റ്റോക്ഹോം: സാങ്കേതിക തകരാറിനെ തുടർന്ന് നെവാർക്ക്- ഡൽഹി എയർഇന്ത്യ വിമാനം സ്വീഡനിലെ സ്റ്റോക്ഹോമിൽ അടിയന്തരമായി നിലത്തിറക്കി. 300 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ബോയിംഗ് 777-300ഇആർ വിമാനത്തിന്‍റെ എൻജിനിൽ ഇന്ധന ചോർച്ചയുണ്ടായതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയതെന്ന് എയർഇന്ത്യ അധികൃതർ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.