ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച

08:56 AM Feb 22, 2023 | Deepika.com
ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആം ആദ്മി പാര്‍ട്ടി മികച്ച വിജയം നേടിയെങ്കിലും മേയറെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

നേരത്തെ, ബിജെപി- എഎപി തര്‍ക്കത്തെ തുടര്‍ന്ന് മൂന്നുതവണ തെരഞ്ഞെടുപ്പ് മുടങ്ങുകയായിരുന്നു. നാമനിര്‍ദേശം ചെയ്തവര്‍ക്കു വോട്ടവകാശം നല്‍കിയ ബിജെപി നടപടിക്കെതിരെയായിരുന്നു എഎപിയുടെ പ്രതിഷേധം.

വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥി ഷൈലി ഒബ്റോയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതോടെ മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

ഡല്‍ഹി എംസിഡിയുടെ ആദ്യ യോഗം വിളിച്ച് 24 മണിക്കൂറിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.