ഡി​വൈ​എ​ഫ്ഐ രാ​ഷ്ട്രീ​യ സം​ഘ​ട​ന​യ​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ല: ഹൈ​ക്കോ​ട​തി‌

10:55 AM Feb 22, 2023 | Deepika.com
കൊ​ച്ചി: ഡി​വൈ​എ​ഫ്ഐ രാ​ഷ്ട്രീ​യ സം​ഘ​ട​ന​യ​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. ഒ​റ്റ​പ്പാ​ലം ക​ട​മ്പൂ​ര് പൂ​ക്കോ​ട്ട് കാ​ളി​കാ​വ് ക്ഷേ​ത്ര​ത്തി​ലെ പാ​ര​മ്പ​ര്യേ​ത​ര ട്ര​സ്റ്റി​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഇ​തു വ്യ​ക്ത​മാ​ക്കി​യ​ത്.

ട്ര​സ്റ്റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ങ്ക​ജാ​ക്ഷ​ന്‍ ഡി​വൈ​എ​ഫ്‌​ഐ​യു​ടെ മേ​ഖ​ലാ സെ​ക്ര​ട്ട​റി​യാ​ണെ​ന്നും വി​ജ്ഞാ​പ​ന പ്ര​കാ​രം ഇ​ത് അ​യോ​ഗ്യ​ത​യാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ വാ​ദി​ച്ച​പ്പോ​ള്‍ പ​ങ്ക​ജാ​ക്ഷ​ന്‍ ഡി​വൈ​എ​ഫ്‌​ഐ ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യ​ല്ലെ​ന്ന വാ​ദ​മാ​ണ് മ​റി​ച്ചു​ന്ന​യി​ച്ച​ത്. ഇ​തി​നാ​യി ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ കോ​പ്പി​യും ഹാ​ജ​രാ​ക്കി.

ഡി​വൈ​എ​ഫ്‌​ഐ അം​ഗ​ത്തി​ന് ഏ​തു പാ​ര്‍​ട്ടി​യി​ലും പ്ര​വ​ര്‍​ത്തി​ക്കാ​മെ​ന്നു ഭ​ര​ണ​ഘ​ട​ന​യി​ല്‍ പ​റ​യു​ന്നു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഇ​തു​കൊ​ണ്ട് ഡി​വൈ​എ​ഫ്‌​ഐ​ക്ക് രാ​ഷ്ട്രീ​യ നി​റ​മി​ല്ലെ​ന്നു പ​റ​യാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ഘ​ട​ന​യി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത് ഡി​വൈ​എ​ഫ്‌​ഐ​യു​ടെ പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. തു​ട​ര്‍​ന്നാ​ണ് പ​ങ്ക​ജാ​ക്ഷ​നും അ​യോ​ഗ്യ​നാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ​ത്.