അ​ടൂ​രി​ൽ വെ​ട്ടേ​റ്റ് മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മ​ക്ക​ൾ മ​റ്റൊ​രു കേ​സി​ൽ അ​റ​സ്റ്റി​ൽ

11:10 PM Feb 21, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: അ​ടൂ​ർ മാ​രൂ​രി​ൽ അ​ക്ര​മി​ക​ളു​ടെ വെ​ട്ടേ​റ്റ് മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മ​ക്ക​ൾ മ​റ്റൊ​രു കേ​സി​ൽ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട സു​ജാ​ത​യു​ടെ മ​ക്ക​ളാ​യ സൂ​ര്യ​ലാ​ൽ, ച​ന്ദ്ര​ലാ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സു​ജാ​ത​യെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളു​ടെ ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യെ നാ​യ​യെ ഉ​പ​യോ​ഗി​ച്ച് ക​ടി​പ്പി​ച്ച കേ​സി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. കു​ട്ടി​യെ ആ​ക്ര​മി​ച്ച​തി​ന് പ്ര​തി​കാ​രം ചെ​യ്യാ​നാ​യി ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം സു​ജാ​ത​യെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് സൂ​ര്യ​ലാ​ലും ച​ന്ദ്ര​ലാ​ലും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മ​ണ്ണെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​സം​ഘ​ങ്ങ​ള്‍​ക്കി​ട​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. സ​ഹോ​ദ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ണ്ണെ​ടു​പ്പി​നെ എ​തി​ര്‍​ത്ത സം​ഘ​ത്തി​ല്‍​പ്പെ​ട്ട വ്യ​ക്തി​യു​ടെ കു​ട്ടി​യെ​യാ​ണ് ഇ​വ​ർ നാ​യ​യെ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​ത്.