ത​നി​ക്കെ​തി​രെ ഷി​ൻ​ഡെ​യു​ടെ മ​ക​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി: സ​ഞ്ജ​യ് റാ​വ​ത്ത്

10:28 PM Feb 21, 2023 | Deepika.com
മും​ബൈ: ത​ന്നെ ആ​ക്ര​മി​ക്കാ​നാ​യി മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ​യു​ടെ മ​ക​ൻ ശ്രീ​കാ​ന്ത് ഷി​ൻ​ഡെ ഗു​ണ്ടാ​സം​ഘ​ത്തി​ന് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ശി​വ​സേ​ന(​ഉ​ദ്ധ​വ് വി​ഭാ​ഗം) നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്.

താ​നെ​യി​ലെ രാ​ജാ ഠാ​ക്കൂ​ർ എ​ന്ന ഗു​ണ്ടാ​ത്ത​ല​വ​ന് ത​ന്നെ ആ​ക്ര​മി​ക്കാ​നു​ള്ള ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് ക​ല്യാ​ൺ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​പി​യാ​യ ശ്രീ​കാ​ന്ത് ഷി​ൻ​ഡെ ആ​ണെ​ന്ന് റാ​വ​ത്ത് ആ​രോ​പി​ച്ചു. ത​നി​ക്ക് നേ​രെ​യു​ള്ള സു​ര​ക്ഷാ​ഭീ​ഷ​ണി​യെ​പ്പ​റ്റി നേ​ര​ത്തെ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും ഷി​ൻ​ഡെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ ശേ​ഷം നി​ര​വ​ധി ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും റാ​വ​ത്ത് പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നും താ​നെ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും ന​ൽ​കി​യ ക​ത്ത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റാ​വ​ത്ത് പു​റ​ത്തു​വി​ട്ടു. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യാ​ണോ അ​തോ മാ​ധ്യ​മ​ശ്ര​ദ്ധ ല​ഭി​ക്കാ​നാ​ണോ​യെ​ന്ന് ഫ​ഡ്നാ​വി​സ് ചോ​ദി​ച്ചു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​നു​ള്ള ശ​രി​യാ​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നി​ടെ, റാ​വ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് ഷി​ൻ​ഡെ വി​ഭാ​ഗം രം​ഗ​ത്തെ​ത്തി. ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നും തെ​ളി​വി​ല്ലാ​ത്ത​തി​നാ​ലാ​ണ് റാ​വ​ത്ത് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു.