കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണം; ആ​വ​ശ്യ​വു​മാ​യി ചി​ദം​ബ​രം

01:48 PM Feb 21, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ഴി ക​ണ്ടെ​ത്ത​ണ​മെ​ന്ന് മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി.​ചി​ദം​ബ​രം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യ ആ​ഗ്ര​ഹ​ങ്ങ​ളോ അ​ഭി​ലാ​ഷ​ങ്ങ​ളോ ഇ​ല്ലെ​ന്നും യു​വാ​ക്ക​ളെ കൂ​ടു​ത​ലാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ചി​ദം​ബ​രം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ നി​ല​വി​ലെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ വ​സ്തു​നി​ഷ്ഠ​മാ​യ മ​ന​സി​ലാ​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ ഐ​ക്യം ഉ​റ​പ്പി​ക്കേ​ണ്ട​ത് കോ​ൺ​ഗ്ര​സാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ പാ​ർ​ട്ടി​യു​ടെ പ​ര​മോ​ന്ന​ത തീ​രു​മാ​ന​മെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി​ അംഗങ്ങളെ സു​താ​ര്യ​മാ​യ രീതിയിൽ കണ്ടെത്തണമെന്നാണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ഴ്ച​പ്പാ​ട് എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​യ്ക്ക് തെ​ര​ഞ്ഞെ‌​ടു​പ്പ് ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി അ​ട​ക്ക​മു​ള്ള പ​ല നേ​താ​ക്ക​ൾ​ക്കും തെ​ര​ഞ്ഞെ‌​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്.

ഈ ​മാ​സം 24 മു​ത​ല്‍ 26 വ​രെ ന​ട​ക്കു​ന്ന പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കും.