കോഴിക്കോട്: പോക്സോ കേസ് പ്രതിയെ ഇരയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 57 വയസുകാരാനായ റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ് അയൽവാസി കൂടിയായ ഇരയുടെ വീട്ടിലെത്തി തൂങ്ങി മരിച്ചത്. പുറ്റെക്കാട് പീസ് നെറ്റിൽ കെ.പി.ഉണ്ണി (57) ആണു മരിച്ചത്.
വീടിന്റെ കാർ പോർച്ചിലാണ് ഇയാൾ തൂങ്ങിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 2021ലാണ് കേസിനാസ്പദമായ സംഭവം. എട്ടു വയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇയാളെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യത്തിലിറങ്ങിയ പ്രതിയുടെ പേരിൽ ഇപ്പോഴും കേസിന്റെ നടപടികൾ തുടരുകയാണ്. ഇതിനിടയിലാണ് ഇരയുടെ വീട്ടിലെത്തി ഇയാൾ തൂങ്ങിമരിച്ചത്. നിലവിൽ ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
പോക്സോ കേസ് പ്രതി ഇരയുടെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
01:06 PM Feb 21, 2023 | Deepika.com