ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്ക്ക് തു​ട​ക്കം; മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു

05:33 PM Feb 20, 2023 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ യാ​ത്ര​യ്ക്ക് കാ​സ​ര്‍​ഗോ​ഡ് തു​ട​ക്ക​മാ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എം.​വി. ഗോ​വി​ന്ദ​ന്​ പ​താ​ക കൈ​മാറി യാത്ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ​ർ​ക്കാ​രും സി​പി​എ​മ്മു​മാ​യും ബ​ന്ധ​പ്പെ​ട്ട പ​ല വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ലും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി.

140 മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് മാ​ര്‍​ച്ച് 18നാണ് യാ​ത്ര ​തി​രു​വ​നന്ത​പു​ര​ത്ത് സ​മാ​പി​ക്കുക. കേ​ന്ദ്ര സ​ർ​ക്കാ​രിന്‍റെ വ​ർ​ഗീ​യ ന​യ​ങ്ങ​ൾ​ക്ക് എതിരേയുള്ള കേ​ര​ള​ത്തിന്‍റെ ജ​ന​കീ​യ ബ​ദ​ൽ ജനങ്ങളെ പ​രി​ച​യ​പ്പെ​ടു​ത്തു​കയാണ് യാത്രയുടെ ലക്ഷ്യം.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​കെ.​ബി​ജു​വാ​ണ് ജാ​ഥ​യു​ടെ മാ​നേ​ജ​ര്‍. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സി.​എ​സ്.​സു​ജാ​ത, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​സ്വ​രാ​ജ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജെ​യ്ക് സി.​തോ​മ​സ്, കെ.​ടി.​ജ​ലീ​ല്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ സ്ഥി​രാം​ഗ​ങ്ങ​ളാ​ണ്.