ജോ​ഡോ യാ​ത്ര​യു​ടെ വി​ജ​യ​ത്തി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മം; ഇ​ഡി റെ​യ്ഡി​നെ​തി​രേ ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി

04:06 PM Feb 20, 2023 | Deepika.com
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വീ​ട്ടി​ല്‍ ന​ട​ന്ന ഇ​ഡി റെ​യ്ഡി​നെ​തി​രേ പ്ര​തി​ക​രി​ച്ച് ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ൽ. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ വി​ജ​യ​ത്തി​ൽ നി​ന്നും ഗൗതം അ​ദാ​നി​ക്കെ​തി​രേ ഉ​യ​ർ​ന്ന വ​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ന്നും ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മ​മാ​ണ് ഇ​ഡി റെ​യ്ഡ് എ​ന്ന് ഭൂ​പേ​ഷ് ബാ​ഗ​ൽ പ​റ​ഞ്ഞു.

റെ​യ്ഡി​നെ നി​യ​മ​പ​ര​മാ​യി ത​ന്നെ നേ​രി​ടു​മെ​ന്നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് സ​ത്യ​മ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ല്‍​ക്ക​രി ഖ​ന​ന അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് ട്ര​ഷ​റു​ടെ​യും മു​ന്‍ വൈ​സ് പ്ര​ഡി​ഡ​ന്‍റി​ന്‍റെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും വീ​ടു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്നത്.