യു​ഡി​എ​ഫും ബി​ജെ​പിയും വി​ട്ടു​നി​ന്നു; കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ എ​ൽ​ഡി​എ​ഫ് അ​വി​ശ്വാ​സം ത​ള്ളി

12:51 PM Feb 20, 2023 | Deepika.com
കോ​ട്ട​യം: ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ബി​ൻ​സി സെ​ബാ​സ്റ്റ്യ​നെ​തി​രേ എ​ൽ​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ ചർച്ച പ​രാ​ജ​യ​പ്പെ​ട്ടു. യു​ഡി​എ​ഫ്, ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ വി​ട്ട് നി​ന്ന​തോ​ടെ​യാ​ണ് അ​വി​ശ്വാ​സ ച​ർ​ച്ച ന​ട​ത്താ​ൻ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗം ക്വാ​റം തി​ക​യാ​തെ പിരിഞ്ഞത്.

52 അം​ഗ കൗ​ൺ​സി​ലി​ൽ ക്വാ​റം തി​ക​യാ​ൻ 27 അം​ഗ​ങ്ങ​ൾ ഹാ​ജ​രാ​ക​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ 22 അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണ് യോ​ഗ​ത്തി​ന് എ​ത്തി​യി​രു​ന്ന​ത്.

യു​ഡി​എ​ഫ് പി​ന്തു​ണ‌​യോ​ടെ​യാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി വി​ജ​യി​ച്ച ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ 2020-ൽ ​ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ‌‌​യാ​യ​ത്. തെ​ര​ഞ്ഞെ‌​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ എ​ൽ​ഡി​ഫി​നേ​ക്കാ​ൾ ഒ​രു സീ​റ്റ് കു​റ​വ് വ​ന്ന​തോ​ടെ​യാ​ണ് യു​ഡി​എ​ഫ് ബി​ൻ​സി​യെ പി​ന്തു​ണ​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ന്ന അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും തു​ല്യ വോ​ട്ട് ല​ഭി​ച്ച​തോ​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ‌​യാ​യി​രു​ന്നു ബി​ൻ​സി​യു‌‌​ടെ വി​ജ​യം.

എ​ൽ​ഡി​എ​ഫ്- 22, യു​ഡി​എ​ഫ്- 21, ബി​ജെ​പി- എ​ട്ട് എ​ന്ന​താ​ണ് നി​ല​വി​ലെ നി​ല. കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ ജി​ഷാ ഡെ​ന്നി​യു​ടെ മ​ര​ണ​ത്തോ​ടെ‌​യാ​ണ് യു​ഡി​എ​ഫി​ന്‍റെ സീ​റ്റി​ൽ കു​റ​വ് വ​ന്ന​ത്.