സി​റി​യ​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം; അ​ഞ്ച് പേ​ർ മ​രി​ച്ചു

08:45 AM Feb 20, 2023 | Deepika.com
ഡമാ​സ്ക​സ്: മ​ധ്യ ഡ​മാ​സ്ക​സി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​സ്ര​യേ​ൽ ന​ട​ത്തി​യ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ ക​ഫ​ര്‍ സൗ​സ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

രാ​ജ്യ​ത്തെ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ളും ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​വും സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​മാ​ണ് ക​ഫ​ര്‍ സൗ​സ. സി​റി​യ​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ഇ​റാ​ന്‍റെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തെ സി​റി​യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഭൂ​ക​മ്പം വി​ത​ച്ച നാ​ശ​ത്തി​ല്‍ നി​ന്നും ക​ര​ക​യ​റു​ന്ന​തി​ന് മു​മ്പേ​യു​ള്ള ആ​ക്ര​മ​ണ​ത്തെ‌ "മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​മാ​യി" ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് സി​റി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു.