മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ജോ​ലി​ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല; ആ​ദാ​യ​നി​കു​തി റെ​യ്ഡി​നെ​തി​രെ ബി​ബി​സി

06:56 PM Feb 19, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കി​ടെ ത​ങ്ങ​ളു​ടെ മ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ മ​ണി​ക്കൂ​റു​ക​ളോ​ളം ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ബി​ബി​സി. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജീ​വ​ന​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യും ബി​ബി​സി ആ​രോ​പി​ച്ചു.

ബി​ബി​സി ഹി​ന്ദി വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ ലേ​ഖ​ന​ത്തി​ലൂ​ടെ​യാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടെ ക​മ്പ്യൂ​ട്ട​റു​ക​ളും മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ചെ​ടു​ത്ത​താ​യും പ്ര​വ​ര്‍​ത്ത​ന​രീ​തി ചോ​ദി​ച്ച​റി​ഞ്ഞ​താ​യും ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു.

ജോ​ലി ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മു​തി​ര്‍​ന്ന എ​ഡി​റ്റ​ര്‍​മാ​ര്‍ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇം​ഗ്ലീ​ഷ്, ഹി​ന്ദി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​തി​ന് അ​നു​വ​ദി​ച്ചി​ല്ല. പ്ര​ക്ഷേ​പ​ണ​സ​മ​യം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മാ​ണ് ഇ​വ​രെ ജോ​ലി ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ച​തെ​ന്നും ബി​ബി​സി ആ​രോ​പി​ച്ചു.