കേ​ര​ളം മാ​റ​ണം; യു​വ​സ​മൂ​ഹം ആ​ഗ്ര​ഹി​ക്കു​ന്ന​തും അ​തെ​ന്ന് ശ​ശി ത​രൂ​ർ

10:51 PM Feb 18, 2023 | Deepika.com
മാ​രാ​മ​ൺ: കേ​ര​ളം ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ​നി​ന്ന് ഏ​റെ മാ​റി​യെ​ങ്കി​ൽ മാ​ത്ര​മേ യു​വ​ത​ല​മു​റ ഇ​വി​ടെ നി​ല​നി​ൽ​ക്കൂ​വെ​ന്ന് ശ​ശി ത​രൂ​ർ എം​പി. മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നി​ൽ യു​വ​വേ​ദി യോ​ഗ​ത്തി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ ത​ന്നെ ഇ​പ്പോ​ൾ യു​വാ​ക്ക​ളു​ടെ എ​ണ്ണം ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്ക​ൾ വ​ള​രെ​ക്കു​റ​വാ​ണ്. കേ​ര​ള​ത്തി​ൽ നി​ന്നും 2016 മു​ത​ൽ രാ​ജ്യം വി​ടു​ന്ന യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ്. ശ​രാ​ശ​രി അ​ര​ല​ക്ഷം ആ​ളു​ക​ൾ ഓ​രോ​വ​ർ​ഷ​വും രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക് വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നും തൊ​ഴി​ൽ​തേ​ടി​യും പോ​കു​ന്നു​വെ​ന്ന​താ​ണ് ക​ണ​ക്ക്. ഇ​ത് ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ ഏ​റെ ക്ഷീ​ണി​പ്പി​ക്കു​ന്നു​വെ​ന്ന് ശ​ശി ത​രൂ​ർ പ​റ​ഞ്ഞു.

ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​ഴു​ക്കി​നു പ്ര​ധാ​ന കാ​ര​ണം കേ​ര​ള​ത്തി​ലെ തൊ​ഴി​ലി​ല്ലാ​യ്മ​യാ​ണ്. സാ​ങ്കേ​തി​ക മി​ക​വു​ള്ള​വ​രും പ്ര​ഫ​ഷ​ണ​ൽ ബി​രു​ദ​മു​ള്ള​വ​രും അ​ട​ക്ക​മു​ള്ള നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് ഓ​രോ​വ​ർ​ഷ​വും കേ​ര​ള​ത്തി​ലെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ തൊ​ഴി​ൽ ര​ഹി​ത​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. ഇ​വി​ടെ അ​വ​സ​ര​ങ്ങ​ൾ കു​റ​യു​ന്ന​തോ​ടെ മി​ക​വും ബു​ദ്ധി​ശേ​ഷി​യു​മു​ള്ള ന​മ്മു​ടെ കു​ട്ടി​ക​ൾ നാ​ടു​വി​ടു​ക​യാ​ണെ​ന്ന് ശ​ശി ത​രൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി.