ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര കു​ടി​ശി​ക ഇ​ന്ന് ത​ന്നെ: നി​ർ​മ​ല സീ​താ​രാ​മ​ൻ

06:03 PM Feb 18, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര കു​ടി​ശി​ക ഇ​ന്ന് ന​ൽ​കു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. കു​ടി​ശി​ക​യാ​യ 16,982 കോ​ടി രൂ​പ ഇ​ന്നു മു​ത​ൽ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന് ന​ൽ​കു​മെ​ന്ന് ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.‌

ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് ത​ന്നെ ജി​എ​സ്‌​ടി ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കും. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന ജി​എ​സ്‌​ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ന​ഷ്‌​ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്കി​യ​തി​ൽ പി​ഴ​വു​ണ്ടാ​യെ​ന്ന വി​മ​ർ​ശ​നം സം​സ്ഥാ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ധ​ന​മ​ന്ത്രി​യു​ടെ തീ​രു​മാ​നം.
‌‌
എ​ന്നാ​ൽ ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര കാ​ലാ​വ​ധി നീ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ന്നി​ല്ലെ​ന്നും ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.