"നോ​മി​നേ​ഷ​ൻ ശ​രി​യാ​യ രീ​തി​യ​ല്ല'; തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്രി​യ​ങ്ക

12:35 PM Feb 18, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ‌​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ എഐ​സി​സി തീ​രു​മാ​നി​ച്ചു എ​ന്ന വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി. പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ‌​ടു​പ്പ് വ​ഴി തെ​ര​ഞ്ഞെ‌​ടു​ക്ക​ണ​മെ​ന്നും നോ​മി​നേ​ഷ​ൻ ശ​രി​യാ​യ രീ​തി​യ​ല്ലെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​ശീ​യ നേ​തൃ​ത്വ​ത്തെ പ്രി​യ​ങ്ക തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

എ​ന്നാ​ൽ പ​ല മു​തി​ർ​ന്ന നേ​താ​ക്ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ പാ​ർ​ട്ടി​യി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാകും എന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.