ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം: കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടും; ധ​ന​മ​ന്ത്രി

12:35 PM Feb 18, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര​ കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെടു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തോ​ടെ കേ​ര​ളത്തിന് കി​ട്ടി​യി​രു​ന്ന 16 ശ​ത​മാ​നം നി​കു​തി ഒ​റ്റ​യ​ടി​ക്ക് 11 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ജി​എ​സ്ടി വ​ന്ന​തോ​ടെ സം​സ്ഥാ​ന​ങ്ങ​ളു​ടെ കാ​ര്യം പ​രി​ങ്ങ​ലി​ലാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പെ​ട്രോ​ളും ഡീ​സ​ലും മ​ദ്യ​വും മാ​ത്ര​മാ​ണ് ജി​എ​സ്ടി​ക്ക് പു​റ​ത്തു​ള്ള​ത്. എ​ന്നാ​ല്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും 20 രൂ​പ​യോ​ളം കേ​ന്ദ്രം സെ​സ് ചു​മ​ത്തു​ക​യാ​ണ്.

സം​സ്ഥാ​ന​ങ്ങ​ളു​ടെ വ​ള​രെ പ​രി​മി​ത​മാ​യ വ​രു​മാ​ന​ത്തി​ന​ക​ത്താ​ണ് കേ​ന്ദ്രം കെെയി​ടു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി വി​മ​ര്‍​ശി​ച്ചു.