മ​ഹാ​രാ​ഷ്ട്ര​യി​ലെ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; ഒ​രാ​ൾ മ​രി​ച്ചു

05:51 AM Feb 18, 2023 | Deepika.com
മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​ര്‍ ജി​ല്ല​യി​ലെ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. മൂ​ന്നു​പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. ബോ​യ്‌​സ​ര്‍ താ​രാ​പു​ര്‍ പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ജെ​പി​എ​ൻ ഫാ​ർ​മ ക​മ്പ​നി​യു​ടെ പ്ലോ​ട്ട് ന​മ്പ​ർ 108, 109 എ​ന്നി​വി​ട​ങ്ങ​ളി​ൽ ബോ​യി​ല​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സ​യ്ക്കാ​യി ബോ​യ്‌​സ​റി​ലെ സ​ഞ്ജീ​വ​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ഞ്ച് അ​ഗ്‌​നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. പൊ​ട്ടി​ത്തെ​റി ന​ട​ക്കു​മ്പോ​ൾ 48 ജീ​വ​ന​ക്കാ​ർ ക​മ്പ​നി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.