സ്കൂ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ മാ​ർ​ച്ച് 13 മു​ത​ൽ; ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

07:52 PM Feb 17, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ട്ട്, ഒ​ൻ​പ​ത് ക്ലാ​സു​ക​ളി​ലേ​യും യു​പി, എ​ൽ​പി ക്ലാ​സു​ക​ളു​ടെ വാ​ർ​ഷി​ക പ​രീ​ക്ഷ മാ​ർ​ച്ച് 13ന് ​ആ​രം​ഭി​ക്കും. എ​ല്ലാ പ​രീ​ക്ഷ​ക​ളും ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ന​ട​ത്തു​ക.

കൂ​ൾ ഓ​ഫ് ടൈം ​ഉ​ൾ​പ്പെ​ടെ 1.30 മു​ത​ൽ 3.15 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് 2.15ന് ​ആ​യി​രി​ക്കും പ​രീ​ക്ഷ ആ​രം​ഭി​ക്കു​ക. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ പ​രീ​ക്ഷ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചാ​ൽ അ​ന്ന​ത്തെ പ​രീ​ക്ഷ 31ന് ​ന​ട​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്.

വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

ടൈം​ടേ​ബി​ൾ:

ഒ​ൻ​പ​താം ക്ലാ​സ്

13 തി​ങ്ക​ൾ ഒ​ന്നാം ഭാ​ഷ പേ​പ്പ​ർ ഒ​ന്ന്
14 ചൊ​വ്വ ഒ​ന്നാം ഭാ​ഷ പേ​പ്പ​ർ ര​ണ്ട്
16 വ്യാ​ഴം ഇം​ഗ്ലീ​ഷ്
17 വെ​ള്ളി ഹി​ന്ദി
20 തി​ങ്ക​ൾ സാ​മൂ​ഹ്യ ശാ​സ്ത്രം
22 ബു​ധ​ൻ കെ​മി​സ്ട്രി
24 വെ​ള്ളി ഗ​ണി​തം
27 തി​ങ്ക​ൾ ഫി​സി​ക്‌​സ്
29 ബു​ധ​ൻ ബ​യോ​ള​ജി
30 വ്യാ​ഴം ക​ലാ​കാ​യി​ക പ്ര​വൃ​ത്തി പ​രി​ച​യം

എ​ട്ടാം ക്ലാ​സ്

13 തി​ങ്ക​ൾ ഒ​ന്നാം ഭാ​ഷ പേ​പ്പ​ർ ഒ​ന്ന്
14 ചൊ​വ്വ ഒ​ന്നാം ഭാ​ഷ പേ​പ്പ​ർ ര​ണ്ട്
16 വ്യാ​ഴം ഗ​ണി​തം
17 വെ​ള്ളി ക​ലാ​കാ​യി​ക പ്ര​വൃ​ത്തി പ​രി​ച​യം
20 തി​ങ്ക​ൾ സാ​മൂ​ഹ്യ ശാ​സ്ത്രം
22 ബു​ധ​ൻ ഇം​ഗ്ലീ​ഷ്
24 വെ​ള്ളി അ​ടി​സ്ഥാ​ന ശാ​സ്ത്രം
30 വ്യാ​ഴം ഹി​ന്ദി