നി​രീ​ക്ഷ​ണ കാ​മ​റ നി​ർ​ബ​ന്ധ​മാ​ക്കി​യാ​ൽ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് ബ​സു​ട​മ​ക​ൾ

04:58 PM Feb 17, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സു​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചില്ലെ​ങ്കി​ൽ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് ബ​സു​ട​മ​ക​ൾ. അ​നു​കൂ​ല തീ​രു​മാ​ന​മി​ല്ലെ​ങ്കി​ൽ മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ ബസ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​മെ​ന്നാ​ണ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ച​ത്.

ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ് എ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​മ​റ​യ്ക്ക് വേ​ണ്ടി പ​ണം ക​ണ്ടെ​ത്താ​ൻ ത​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ലെ​ന്നും ബ​സു​ട​മ​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​മാ​സം 28ന് ​മു​ൻ​പ് എ​ല്ലാ ബ​സു​ക​ളി​ലും കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ബ​സി​ൽ നി​ന്ന് റോ​ഡും കൂ​ടാ​തെ ബ​സി​ന് ഉ​ൾ​വ​ശ​വും കാ​ണ​ത്ത​ക്ക​വി​ധം ര​ണ്ട് കാ​മ​റ​യാ​ണ് സ്ഥാ​പി​ക്കേ​ണ്ട​ത്. ഇ​തി​ന്‍റെ 50 ശതമാനം തു​ക സ​ർ​ക്കാ​ർ ന​ൽ​കുമെന്നാണ് വാഗ്ദാനം.