തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂർ എംപി. എന്നാൽ താൻ മത്സരിക്കാനില്ല. മറ്റുള്ളവർ മുന്നോട്ട് വരട്ടെയെന്നും തരൂർ വ്യക്തമാക്കി.
പാർട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും തരൂർ കൂട്ടിച്ചേർത്തു. അതേസമയം തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളത്തില്‍ നിന്നുള്ള ചില എംപിമാര്‍ നേതൃത്വത്തോടാവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് തരൂർ
07:19 PM Feb 16, 2023 | Deepika.com