കേ​ര​ളം ക​ണ​ക്കു​ക​ള്‍ ഹാ​ജ​രാ​ക്കാ​തി​രു​ന്നി​ട്ട് കേ​ന്ദ്ര​ത്തെ പ​ഴി​ക്കു​ന്നു: ​ധ​ന​മ​ന്ത്രി നിർമല

04:23 PM Feb 13, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു​ള്ള ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ കേ​ര​ള​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍. എ​ജി അം​ഗീ​ക​രി​ച്ച ക​ണ​ക്ക് 2017 മു​ത​ല്‍ കേ​ര​ളം ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല. ഇ​ത് ഹാ​ജ​രാ​ക്കി​യാ​ല്‍ ന​ഷ്ട​പ​രി​ഹാര​ കുടിശിക ഉ​ട​ന്‍ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ജി​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​ന്‍ വൈ​കു​ന്നെ​ങ്കി​ല്‍ അ​ത് എ​ജി​യും സം​സ്ഥാ​ന​സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. അ​ടു​ത്ത മാ​സ​ത്തെ നി​കു​തി വി​ഹി​തം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മു​ന്‍​കൂ​റാ​യി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ വി​ഹി​തം കേ​ര​ള​ത്തി​നും ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ല്ലം എം​പി എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍റെ ചോ​ദ്യ​ത്തി​ന് ലോ​ക്‌​സ​ഭ​യി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​ക്കാ​ര്യം കേ​ര​ള സ​ര്‍​ക്കാ​രി​നോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.