കോ​ഷി​യാ​രി​യെ നീ​ക്കി​യ​തി​ൽ പ്ര​തി​പ​ക്ഷ​ത്തി​നു സ​ന്തോ​ഷം

12:27 AM Feb 13, 2023 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി​യെ മാ​റ്റാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തെ സ്വാ​ഗ​തം ചെ​യ്തു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ. എ​ൻ​സി​പി, ശി​വ​സേ​ന, കോ​ണ്‍​ഗ്ര​സ് എ​ന്നീ പാ​ർ​ട്ടി​ക​ളാ​ണു ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്ത​ത്.

ഗ​വ​ർ​ണ​റെ നീ​ക്കാ​നു​ള്ള തീ​രു​മാ​നം മു​ന്പു​ത​ന്നെ കൈ​ക്കൊ​ള്ളേ​ണ്ട​താ​യി​രു​ന്നെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞു. ഗ​വ​ർ​ണ​റെ നീ​ക്കാ​നു​ള്ള തീ​രു​മാ​നം വൈ​കി​യ​തി​നു ബി​ജെ​പി വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നു മ​ഹാ​രാ​ഷ്‌​ട്ര പി​സി​സി അ​ധ്യ​ക്ഷ​ൻ നാ​നാ പ​ഠോ​ളെ പ​റ​ഞ്ഞു.