തു​ർ​ക്കി ഭൂ​ക​മ്പം; ക​രാ​റു​കാ​രെ അ​റ​സ്റ്റ് ചെ​യ്ത് സ​ർ​ക്കാ​ർ

06:15 PM Feb 12, 2023 | Deepika.com
അ​ങ്കാ​ര: 28,000-ത്തി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട ഭൂ​ക​മ്പ​ത്തി​ൽ ജ​ന​രോ​ഷം അ​ട​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി തു​ർ​ക്കി സ​ർ​ക്കാ​ർ. വ​ൻ തോ​തി​ലു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ, ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച ക​രാ​റു​കാ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ തു​ട​ങ്ങി.

ഭൂ​ക​മ്പ പ്ര​തി​രോ​ധ നി​ർ​മാ​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന കു​റ്റം ആ​രോ​പി​ച്ച് ഭ​ര​ണ​കൂ​ടം 130 ക​രാ​റു​കാ​രെ അ​റ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി പേ​ർ​ക്ക് സ​മ​ൻ​സ് ന​ൽ​കി. അ​റ​സ്റ്റ് ഭ​യ​ന്ന് നി​ര​വ​ധി ക​രാ​റു​കാ​ർ രാ​ജ്യം വി​ടാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഭൂ​ക​മ്പം പ്ര​തി​രോ​ധി​ക്കാ​നു​ള്ള രീ​തി​യി​ൽ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന് ച​ട്ടം തു​ർ​ക്കി​യി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​വ മി​ക്ക​പ്പോ​ഴും പാ​ലി​ക്കാ​റി​ല്ല. വേ​ണ്ട​ത്ര അ​ക​ലം പാ​ലി​ക്കാ​തെ മു​ട്ടി​യു​രു​മ്മുന്ന രീ​തി​യി​ൽ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​വ​രെ​യും ഭൂ​ക​മ്പ പ്ര​തി​രോ​ധ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രെ​യു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

എ​ന്നാ​ൽ ഇ​ത്ത​രം നി​ർ​മി​തി​ക​ൾ കെ​ട്ടി​പ്പൊ​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​ഹാ​യി​ക​ൾ​ക്കു​മെ​തി​രെ സ​ർ​ക്കാ​ർ ന​ട​പ​ടി​യൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല.