മോ​ദി ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തിന് കൂച്ചുവിലങ്ങ്: ​ഖാ​ർ​ഗെ

10:39 PM Feb 11, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം രാ​ജ്യ​ത്ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. ജാ​ർ​ഖ​ണ്ഡി​ലെ സാ​ഹി​ബ്ഗ​ഞ്ചി​ൽ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ല​മെ​ന്‍റി​ൽ താ​ൻ ന​ട​ത്തി​യ പ്ര​സം​ഗം രേ​ഖ​ക​ളി​ൽ​നി​ന്നും നീ​ക്കം ചെ​യ്ത​തു സൂ​ചി​പ്പി​ച്ചാ​യി​രു​ന്നു ഖാ​ർ​ഗെ​യു​ടെ വി​മ​ർ​ശ​നം.

പാ​ർ​ല​മെ​ന്‍റി​ന് അ​ക​ത്തും പു​റ​ത്തും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മി​ല്ല. സം​സാ​രി​ക്കാ​ൻ ധൈ​ര്യ​പ്പെ​ടു​ന്ന​വ​രെ ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. പ​ണ​പ്പെ​രു​പ്പം കു​റ​യ്ക്കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തു​മു​ത​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും ദാ​രി​ദ്ര്യ​വും വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി.