""പി​ണ​റാ​യി​യെ പ​രി​ഹ​സി​ച്ച​താ​ണ്''; നി​കു​തി ബ​ഹി​ഷ്‌​ക​രി​ക്കാ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍

02:04 PM Feb 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​കു​തി ബ​ഹി​ഷ്‌​ക​ര​ണ പ്ര​ഖ്യാ​പ​നം പി​ന്‍​വ​ലി​ച്ച് കെപിസിസി പ്രസിഡന്‍റ് കെ.​സു​ധാ​ക​ര​ന്‍. ഇ​ത്ത​ര​മൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടി​ല്ല. പി​ണ​റാ​യി​യു​ടെ മു​ന്‍ പ്ര​ഖ്യാ​പ​ന​ത്തെ പ​രി​ഹ​സി​ക്കു​ക മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്ത​തെ​ന്ന് സു​ധാ​ക​ര​ന്‍ വിശദീകരിച്ചു.

ഇ​ത്ത​ര​മൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​തി​ന് മു​മ്പ് ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തേ​ണ്ട​തു​ണ്ട്. എ​ന്നാ​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് ഉൾപ്പെടെയുള്ളവരോട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നി​ല്ല. നി​കു​തി ബ​ഹി​ഷ്‌​ക​ര​ണ തീ​രു​മാ​നം ചി​ല​പ്പോ​ള്‍ പാ​ര്‍​ട്ടി​ക്ക് എ​ടു​ക്കേ​ണ്ടി​വ​ന്നേ​ക്കാം. എ​ന്നാ​ല്‍ നി​ല​വി​ല്‍ ഇ​ത്ത​ര​മൊ​രു തീ​രു​മാ​നത്തിലെത്തിയിട്ടില്ലെന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ചേ​ര്‍​ത്തു.

വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ജ​ന​ങ്ങ​ള്‍ അ​ധി​ക നി​കു​തി അ​ട​യ്ക്ക​രു​തെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞ​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ ന​ട​പ​ടി വ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷി​ക്കു​മെ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം.

യു​ഡി​എ​ഫ് ഭ​രി​ക്കു​മ്പോ​ള്‍ വെ​ള്ള​ക്ക​ര​വും ഭൂ​നി​കു​തി​യും അ​ട​യ്ക്ക​രു​തെ​ന്ന് ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത​യാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും സു​ധാ​ക​ര​ന്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.