രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്നാ​ലെ ജ​യ​റാം ര​മേ​ശി​ന്‍റെ പ്ര​സ്താ​വ​ന​യും രേ​ഖ​ക​ളി​ല്‍ നി​ന്ന് നീ​ക്കി

03:33 PM Feb 11, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മോ​ദി-​അ​ദാ​നി ബ​ന്ധ​ത്തെ കു​റി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ് രാ​ജ്യ​സ​ഭ​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​​​ഭാ രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കി. അ​ദാ​നി വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോദിക്ക് നേ​രെ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ല്‍ സ​ർ​ക്കാ​ർ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ജ​യ​റാം ര​മേ​ശി​ന്‍റെ പ്ര​സം​ഗ​ത്തി​ലെ പ​രാ​മ​ര്‍​ശം.

നേ​ര​ത്തെ, എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​ ന‌​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളും രാ​ജ്യസ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ജ​ഗ്ദീ​പ് ധ​ൻ​ക​ർ രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കി​യി​രു​ന്നു.

എ​ഐ​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ലോ​ക്‌​സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്നും നീ​ക്കം ചെ‌‌​യ്തി​ട്ടു​ണ്ട്.

രാ​​​ഹു​​​ലിന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്ത ന​​​ട​​​പ​​​ടി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​വ​​​ശ്യ​​​പ്പെ​​ട്ട് സ്പീ​​​ക്ക​​​ർ​​​ക്ക് കോ​​​ണ്‍ഗ്ര​​​സ് ക​​​ത്ത് ന​​​ൽ​​​കിയിരുന്നു.