കോ​ൺ​ഗ്ര​സ് എം​പി​യെ രാ​ജ്യ​സ​ഭയിൽ നിന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു

10:02 PM Feb 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ കോ​ൺ​ഗ്ര​സ് എം​പി ര​ജ​നി ആ​കാ​ശ്റാ​വു പാ​ട്ടീ​ലി​നെ ബ​ജ​റ്റ് സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു.

അ​ദാ​നി - ഹി​ൻ​ഡെ​ൻ​ബെ​ർ​ഗ് വി​ഷ​യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തെ​പ്പ​റ്റി സ​ഭ​യ്ക്കു​ള്ളി​ൽ നി​ന്ന് വീ​ഡി​യോ ത​യാ​റാ​ക്കി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നാ​ണ് ര​ജ​നി​ക്കെ​തി​രെ രാ​ജ്യ​സ​ഭാ​ധ്യ​ക്ഷ​ൻ ജ​ഗ്ദീ​പ് ധ​ൻ​ക​ർ ന​ട​പ​ടി എ​ടു​ത്ത​ത്.

പാ​ർ​ല​മെ​ന്‍റി‌​ന്‍റെ അ​ച്ച​ട​ക്കം നി​ല​നി​ർ​ത്താ​നാ​യി ആ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ പ്രി​വി​ല​ജ​സ് ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.