പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി

07:39 PM Feb 10, 2023 | Deepika.com
കൊ​ച്ചി: പെ​രി​ന്ത​ൽ​മ​ണ്ണ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ല​ട​ക്കം കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി. ഫെ​ബ്രു​വ​രി 15ന് ​ഉ​ച്ച​ക്ക് 1.30ന് ​ഹൈ​ക്കോ​ട​തി​യി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ക.

കേ​സി​ൽ ക​ക്ഷി​ക​ളാ​യ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​ഭി​ഭാ​ഷ​ക​നും ഹൈ​ക്കോ​ട​തി ജു​ഡീ​ഷ​ൽ ര​ജി​സ്ട്രാ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

മു​സ്ലിം ലീ​ഗി​ലെ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​തി​ർ സ്ഥാ​നാ​ർ​ഥി ഇ​ട​തു​സ്വ​ത​ന്ത്ര​ൻ കെ.​പി.​എം. മു​സ്‌​ത​ഫ ന​ൽ​കി​യ ഹ​ർജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ബാ​ല​റ്റ് പേ​പ്പ​റി​ലും മ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് രേ​ഖ​ക​ളി​ലും കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.