പ്ര​ണ​യ ദി​ന​ത്തി​നാ​യി റോ​സാ​പ്പൂ​ക്ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ച് നേ​പ്പാ​ൾ

07:20 PM Feb 10, 2023 | Deepika.com
കാ​ഠ്മ​ണ്ഡു: പ്ര​ണ​യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് റോ​സാ​പ്പൂ​വു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ച് നേ​പ്പാ​ൾ സ​ർ​ക്കാ​ർ.

സ​സ്യ​ങ്ങ​ളി​ൽ പ​ട​രു​ന്ന രോ​ഗം ഒ​ഴി​വാ​ക്കാ​നാ​യി റോ​സാ​പ്പൂവ് ഇ​റ​ക്കു​മ​തി ത​ട​യ​ണ​മെ​ന്ന് രാ​ജ്യ​ത്തെ എ​ല്ലാ ക​സ്റ്റം​സ് കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി. പ്ര​ത്യേ​ക പെ​ർ​മി​റ്റു​ള്ള ഇ​റ​ക്കു​മ​തി മാ​ത്രം അ​നു​വ​ദി​ച്ചാ​ൽ മ​തി​യെ​ന്നും പ്ലാ​ന്‍റ് ക്വാ​റ​ന്‍റീ​ൻ ആ​ൻ​ഡ് പെ​സ്റ്റി​സൈ​ഡ് മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ(​പി​ക്യു​പി​എം​സി) അ​റി​യി​ച്ചു.

പു​ഷ്പ​ങ്ങ​ളി​ലൂ​ടെ പ​ട​രു​ന്ന രോ​ഗ​ങ്ങ​ളെ‌​യും പ്രാ​ണി​ക​ളെ​യും ത​ട​യാ​നാ​ണ് ഈ ​നീ​ക്ക​മെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി നി​ല​വി​ൽ യാ​തൊ​രു പ​ഠ​ന​ങ്ങ​ളു​മി​ല്ലെ​ന്ന​ത് ആ​രോ​ഗ്യ ഭീ​ഷ​ണി​യാ​ണെ​ന്നും പി​ക്യു​പി​എം​സി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ 10 ല​ക്ഷം രൂ​പ മൂ​ല്യ​മു​ള്ള 10,612 കി​ലോ​ഗ്രാം റോ​സാ​പ്പൂ​ക്ക​ളാ​ണ് നേ​പ്പാ​ൾ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. പ്ര​ണ​യ​ദി​ന​ത്തി​ൽ സാ​ധാ​ര​ണ​യാ​യി മൂ​ന്ന് ല​ക്ഷം റോ​സാ​പ്പൂ​ക്ക​ളാ​ണ് നേ​പ്പാ​ളി​ൽ വി​റ്റ​ഴി​ക്കു​ന്ന​ത്. ഇ​തി​ൽ 20,000 റോ​സാ​പ്പൂ​ക്ക​ൾ മാ​ത്ര​മാ​ണ് ത​ദ്ദേ​ശീ​യ വി​പ​ണി​യി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന​ത്.