പ​ശു വീ​ണ്ടും ഏ​കാ​കി; കെ​ട്ടി​പ്പി​ടി​ത്തം വേ​ണ്ടെ​ന്ന് കേ​ന്ദ്രം

06:46 PM Feb 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി 14 പ​ശു ആ​ലിം​ഗ​ന ദി​നം(​കൗ ഹ​ഗ് ഡേ) ​ആ​യി ആ​ച​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പി​ൻ​വ​ലി​ച്ചു. പ്ര​ണ​യ​ദി​ന​ത്തി​ൽ പ​ശു​വി​നെ കെ​ട്ടി​പ്പി​ടി​ക്ക​ണ​മെ​ന്ന ഫെ​ബ്രു​വ​രി ആ​റാം തീ​യ​തി​യി​ലെ ഉ​ത്ത​ര​വ് വ്യാ​പ​ക വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​താ​യി മൃ​ഗ​ക്ഷേ​മ ബോ​ർ​ഡ് സെ​ക്ര​ട്ട​റി എ​സ്.​കെ. ദ​ത്ത പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ എ​ന്ത് കാ​ര​ണ​ത്താ​ലാ​ണ് ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

പാ​ശ്ചാ​ത്യ സം​സ്കാ​ര​ത്തി​ന്‍റെ അ​തി​പ്ര​സ​രം ത​ട​യാ​നും ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നു​മാ​ണ് പ​ശു​വി​നെ ആ​ലിം​ഗ​നം ചെ​യ്യാ​നു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.