കോഴിക്കോട്: യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരേ നടത്തിയ പരാമര്‍ശത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സുഹൃത്തുക്കളും ഫോണിൽ വിളിച്ച് അറിയിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. സംസ്ഥാന ബജറ്റിലെ നികുതി വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിലായിരുന്നു പരാമർശം.
സുരേന്ദ്രന്റെ പരാമർശനത്തിനെതിരേ വ്യാപക വിമർശനുയർന്നിരുന്നു.
"പറഞ്ഞത് നന്നായി എന്ന് പലരും പറഞ്ഞു'; ചിന്തയ്ക്കെതിരായ പരാമര്‍ശത്തിലുറച്ച് സുരേന്ദ്രൻ
04:49 PM Feb 10, 2023 | Deepika.com