യു​എ​ൻ സ​ഹാ​യ​വു​മാ​യി ആ​ദ്യ വാ​ഹ​ന​വ്യൂ​ഹം സി​റി​യ​യി​ലെ​ത്തി

06:51 PM Feb 09, 2023 | Deepika.com
ജ​നീ​വ: ഭൂ​ക​മ്പ​ത്തി​ൽ ത​ക​ർ​ന്ന​വ​ർ​ക്കു​ള്ള സ​ഹാ​യ​വു​മാ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​ദ്യ വാ​ഹ​ന​വ്യൂ​ഹം സി​റി​യ​യി​ലെ​ത്തി. സി​റി​യ​യി​ലെ യു​എ​ൻ പ്ര​തി​നി​ധി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ക​മ്പം തെ​ക്ക​ൻ തു​ർ​ക്കി​യി​ലും വ​ട​ക്ക​ൻ സി​റി​യ​യി​ലു​മാ​ണ് നാ​ശം വി​ത​ച്ച​ത്. ഭൂ​ക​ന്പ​ത്തെ തു​ട​ർ​ന്നു 17,500 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

യു​എ​ന്നി​ന്‍റെ പ്ര​ത്യേ​ക സി​റി​യ​ൻ പ്ര​തി​നി​ധി ഗീ​ർ പെ​ഡെ​ർ​സെ​ൻ നേ​ര​ത്തെ ഭൂ​ക​മ്പം ബാ​ധി​ച്ച ആ​ളു​ക​ൾ​ക്ക് സ​ഹാ​യം ആ​വ​ശ്യ​മാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഞ​ങ്ങ​ൾ​ക്ക് ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള സ​ഹാ​യം ആ​വ​ശ്യ​മാ​ണും ജ​നീ​വ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പെ​ഡേ​ഴ്സ​ൺ പ​റ​ഞ്ഞി​രു​ന്നു.