വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ‌​ഴ്ച ന​ട​ത്തി അ​ജി​ത് ഡോ​വ​ൽ

06:07 PM Feb 09, 2023 | Deepika.com
മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നു​മാ​യി ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ കൂ​ടി​ക്കാ‌​ഴ്ച ന​ട​ത്തി. മോ​സ്കോ‌​യി​ൽ ന​ട​ക്കു​ന്ന സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ രാ​ജ്യാ​ന്ത​ര സ​മ്മേ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഇ​ന്ത്യ - റ​ഷ്യ ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള കാ​ര്യ​ങ്ങ​ള​ട​ക്കം നി​ര​വ​ധി ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​ഷ​യ​ങ്ങ​ൾ പു​ടി​നു​മാ​യി ച​ർ​ച്ച ചെ​യ്ത​താ‌​യി റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ട്വി​റ്റ​ർ വ​ഴി അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​ൻ മേ​ഖ​ല​യെ​പ്പ​റ്റി​യു​ള്ള സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര ച​ർ​ച്ച​യ്ക്കാ​യി എ​ത്തി​യ വേ​ള​യി​ലാ​ണ് ഡോ​വ​ൽ പു​ടി​ന്‍റെ ഓ​ഫീ​സി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്കും റ​ഷ്യ​ക്കും പു​റ​മേ ചൈ​ന, ഇ​റാ​ൻ, കി​ർ​ഗി​സ്ഥാ​ൻ, ക​സ​ഖ്സ്ഥാ​ൻ, തു​ർ​ക്ക​മെ​നി​സ്ഥാ​ൻ, ത​ജി​ക്കി​സ്ഥാ​ൻ, ഉ​സ്ബ​ക്കി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​ക്ക​ളും പ​ങ്കെ​ടു​ത്തു.

ഒ​രു രാ​ജ്യ​വും അ​ഫ്ഗാ​ൻ മ​ണ്ണ് ഭീ​ക​ര​വാ​ദ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും അ​ഫ്ഗാ​നി​സ്ഥാ​നെ സ​ഹാ​യി​ക്കു​ന്ന ഇ​ന്ത്യ​ൻ നി​ല​പാ​ട് തു​ട​രു​മെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ ഡോ​വ​ൽ അ​റി​യി​ച്ചു.