തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനല്‍ചില്ലുകള്‍ കല്ലുകൊണ്ട് ഇടിച്ച് തകര്‍ത്തു. സമീപത്ത് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.
മന്ത്രി തിരുവനന്തപുരത്തെത്തുമ്പോള്‍ മാത്രം താമസിക്കാറുള്ള വാടകവീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ പത്തിന് വീട് വൃത്തിയാക്കാക്കാനെത്തിയ സ്ത്രീയാണ് ജനല്‍ചില്ല് തകര്‍ന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വി.മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരെ ആക്രമണം; ജനല്‍ചില്ലുകള്‍ തകര്‍ത്തു
01:30 PM Feb 09, 2023 | Deepika.com