കാമ്പസിൽ പ്രണയചേഷ്ടകൾ വേണ്ട: വിചിത്ര സർക്കുലറുമായി കോഴിക്കോട് എൻഐടി

12:04 PM Feb 09, 2023 | Deepika.com
കോഴിക്കോട്: പരസ്യമായ പ്രണയചേഷ്ടകൾ കാന്പസിൽ പാടില്ലെന്ന് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) ഡീനിന്‍റെ സർക്കുലർ. ഫെബ്രുവരി 14 പ്രണയദിനം അടുത്തിരിക്കെയാണ് വിചിത്ര സർക്കുലറുമായി എൻഐടി രംഗത്തുവന്നിരിക്കുന്നത്.

കാന്പസിലെ മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ അത്തരം സ്വകാര്യ പ്രവൃത്തികൾ പാടില്ലെന്നും അവ സ്ഥാപനത്തിന്‍റെ നയങ്ങൾക്കു വിരുദ്ധമാണെന്നും പുറത്തിറക്കിയ സർക്കുലറിൽ സ്റ്റുഡന്‍റ്സ് ഡീൻ ഡോ. ജി.കെ. രജനീകാന്ത് പറയുന്നു.