കൽപ്പറ്റ: വയനാട്ടിൽ കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവത്തിൽ വനംവകുപ്പ് ചോദ്യം ചെയ്ത യുവാവ് ജീവനൊടുക്കി. അമ്പുകുത്തി പാട്ടുപറമ്പ് നാല് സെന്റ് കോളനിയിലെ ഹരികുമാറാണ് തൂങ്ങി മരിച്ചത്.
ഒന്നര വയസുള്ള കടുവ സ്വകാര്യതോട്ടത്തില്‍ ചത്തുകിടക്കുന്നതു ആദ്യം കണ്ടത് ഹരികുമാറാണ്. ഇതേത്തുടര്‍ന്നു മൊഴിയെടുപ്പിനു ഹാജരാകാന്‍ വനം ഉദ്യോഗസ്ഥര്‍ പലതവണ ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു ഹരികുമാറെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, ഹരികുമാറിനെ മൊഴിയെടുക്കന്നതിനു റേഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും ഒരുതവണ വീടിനു സമീപത്തുവച്ച് കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കെണിയിൽ കുരുങ്ങി കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യം ചെയ്ത യുവാവ് ജീവനൊടുക്കി
01:57 PM Feb 09, 2023 | Deepika.com