സഹോദരിയുടെ വീട്ടുമുറ്റത്ത് ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി

01:55 PM Feb 09, 2023 | Deepika.com
കൊല്ലം: സഹോദരിയുടെ വീട്ടുമുറ്റത്ത് ചിതയൊരുക്കി ഗൃഗനാഥൻ ജീവനൊടുക്കി. കൊട്ടാരക്കര പുത്തൂരിലാണ് വീട്ടുമുറ്റത്ത് ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കിയത്.

കൊല്ലം മാറനാട് സ്വദേശി വിജയകുമാറാണ്(68) മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസിന് ലഭിച്ചു.

വ്യാഴാഴ്ച രാവിലെ സഹോദരി ശാന്തയാണ് വീറ്റുമുറ്റത്ത് വിറക് അടുക്കിവച്ചത് കത്തുന്നത് കണ്ടത്. നാട്ടുകാർ ഓടിക്കൂടി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.