തിരുവനന്തപുരം: ഇന്ധനസെസ് പിന്‍വലിക്കാത്തതില്‍ നിയമസഭയ്ക്കകത്ത് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ഇന്ധനസെസ് കുറയ്ക്കില്ലെന്ന് നിലപാടെടുത്ത ധനമന്ത്രി സമരം ചെയ്ത പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. അതിനാല്‍ സഭാനടപടികളുമായി സഹകരിക്കാന്‍ പ്രയാസമാണെന്നും സതീശന് അറിയിച്ചു.
ഇതിന് പിന്നാലെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്.
ഇന്ധനസെസ്; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു
11:55 AM Feb 09, 2023 | Deepika.com