സ്കൂ​ൾ കു​ട്ടി​ക​ളി​ൽ മൂ​ന്നി​ൽ ഒ​രാ​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ല: യു​എ​ൻ

05:51 AM Feb 09, 2023 | Deepika.com
പാ​രീ​സ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള മൂ​ന്ന് കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ​ക്ക് സ്‌​കൂ​ളി​ലാ​യി​രി​ക്കു​മ്പോ​ൾ ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭ്യ​മ​ല്ലെ​ന്ന് യു​എ​ൻ റി​പ്പോ​ർ​ട്ട്. ഇ​ത് കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ​യും പ​ഠ​ന ശേ​ഷി​യെ​യും ബാ​ധി​ക്കു​ന്നു​വെ​ന്ന് യു​നെ​സ്കോ​യു​ടെ പു​തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മൂ​ന്നി​ലൊ​ന്ന് സ്കൂ​ളി​ലും അ​ടി​സ്ഥാ​ന ശു​ചി​ത്വം പോ​ലു​മി​ല്ല. പ​കു​തി​യി​ലേ​റെ സ്ഥ​ല​ത്തും വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച് കൈ​ക​ഴു​കാ​നു​ള്ള സൗ​ക​ര്യ​മി​ല്ല. കു​ടി​വെ​ള്ള​മി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ ക​ഴി​യി​ല്ല, ഇ​ത് കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​ന് കാ​ര​ണ​മാ​കു​ന്നു.

വെ​ള്ള​ത്തി​ന്‍റെ അ​ഭാ​വം കാ​ര​ണം ആ​ർ​ത്ത​വ സ​മ​യ​ത്ത് സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ ഏ​റെ​യാ​ണ്. ആ​ർ​ത്ത​വ സ​മ​യ​ത്ത് ഭൂ​ട്ടാ​നി​ലെ നാ​ലി​ലൊ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ സ്കൂ​ളി​ൽ ഹാ​ജ​രാ​കു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.