റബാത്: റയൽ മഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ. സെമിയിൽ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയെ 4-1ന് തോൽപ്പിച്ചാണ് സ്പാനിഷ് പോരാളികൾ കലാശക്കളിക്കു യോഗ്യത നേടിയത്. ശനിയാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ സൗദി ക്ലബ് അൽ ഹിലാലാണ് റയലിന്റെ എതിരാളികൾ.
സെമിയിൽ റയലിന് വേണ്ടി വിനീഷ്യസ് ജൂണിയർ (42'), വാൽവെർദേ (46'), റോഡ്രിഗോ (92'), സെർജിയോ അരിബാസ് (98) എന്നിവർ സ്കോർ ചെയ്തു. 65-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ അലി മാലൗളാണ് അൽ അഹ്ലിയുടെ ആശ്വാസഗോൾ നേടിയത്.
ഇതുവരെ നാലു തവണ ക്ലബ് ലോകകപ്പ് കിരീടം നേടിയിട്ടുള്ള ടീമാണ് റയൽ മാഡ്രിഡ്.
റയൽ മാഡ്രിഡ് ക്ലബ് ലോകകപ്പ് ഫൈനലിൽ; എതിരാളി അൽ ഹിലാൽ
05:08 AM Feb 09, 2023 | Deepika.com