ഭൂ​ക​മ്പം; മ​ര​ണ​സം​ഖ്യ 12,000 ക​ട​ന്നു

03:50 AM Feb 09, 2023 | Deepika.com
ഗാ​സി​യാ​ൻ​ടെ​പ്: തു​ര്‍​ക്കി​യി​ലും സി​റി​യ​യി​ലും വ​ന്‍ നാ​ശം വി​ത​ച്ച ഭൂ​ക​മ്പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12,000 ക​ട​ന്നു. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ല​ഭി​ച്ച ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം മ​ര​ണ​സം​ഖ്യ 12,049 ആ​യി ഉ​യ​ര്‍​ന്നു.

പ​രി​ക്കേ​റ്റ​വ​ര്‍ 50,000ത്തി​ന് മു​ക​ളി​ലു​ണ്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി തു​ര്‍​ക്കി​യി​ലെ​ത്തി​യ ഇന്ത്യൻ വ്യ​വ​സാ​യി​യെ കാ​ണാ​താ​യിട്ടുണ്ട്. കൂ​ടാ​തെ, പ​ത്ത് ഇ​ന്ത്യ​ക്കാ​ര്‍ തു​ര്‍​ക്കി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ദു​രി​താ​ശ്വാ​സ, ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ആ​റ് വി​മാ​ന​ങ്ങ​ള്‍ തു​ര്‍​ക്കി​യി​ലേ​ക്ക് ഇ​ന്ത്യ അ​യ​ച്ചു.